
പാര്‍ട്ടിയില്‍ ഭൂരിപക്ഷത്തിനും മുന്നണി മാറ്റത്തില്‍ താല്‍പര്യമില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.
എന്‍സിപി ഇടത് മുന്നണി വിടേണ്ട സാഹചര്യമില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടന്നിട്ടുമില്ല. യുഡിഎഫിലേക്ക് പോകുമെന്ന പ്രചാരണത്തില്‍ ആണ് ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ചതെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.
ചര്‍ച്ച പോലും നടക്കാത്ത കാര്യങ്ങളില്‍ പരക്കുന്ന അഭ്യൂഹങ്ങളുടെ പിന്നാലെ പോകേണ്ടതില്ല. അഭ്യൂഹങ്ങള്‍ പരക്കുന്ന കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയുമായി നടത്തിയത് സീറ്റ് ചര്‍ച്ചയാണ്. സീറ്റുകളില്‍ വിട്ട് വീഴ്ച വേണ്ടിവരുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നുമാണ് ശശീന്ദ്രന്റെ അഭിപ്രായം.
source http://www.sirajlive.com/2021/02/11/468353.html
إرسال تعليق