ഒടിടി, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി | ഒടിടി, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് തടയിടാന്‍ ശക്തമായ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മന്ത്രിമാരായ രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവദേക്കറും ചേര്‍ന്നാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ:

  • സോഷ്യല്‍ മീഡിയ, ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയാന്‍ പരാതിപരിഹാര സംവിധാനം തയ്യാറാക്കണമെന്നതാണ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഒന്ന്. അതിന് ഉത്തരാവാദിതപ്പെടുത്തിയ ആള്‍ ആരാണെന്ന് വ്യക്തമാക്കണം. പരാതി ലഭിച്ച് 15 ദിവസത്തിനകം പരിഹരിക്കണം.
  • വ്യക്തികളുടെ സ്വകാര്യ ഭാഗങ്ങള്‍, നഗ്‌നത, ലൈംഗികപ്രവൃത്തികള്‍, മോര്‍ഫിങ് തുടങ്ങി ഉപയോക്താക്കളുടെ പ്രത്യേകിച്ചും സ്ത്രീകളുടെ അന്തഃസിനെ ബാധിക്കുന്ന ഉള്ളടക്കങ്ങളെ കുറിച്ചുള്ള പരാതികള്‍ ലഭിച്ചാല്‍ അത്തരം ഉള്ളടക്കങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്തിരിക്കണം.
  • ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാന്‍ ത്രിതല സംവിധാനമുണ്ടാവും. ഒടിടി പ്ലാറ്റ്ഫോമുകളും ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങളും അവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തണം. എന്നാല്‍ അവയ്ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നില്ല, വിവരങ്ങളാണ് ആവശ്യപ്പെടുന്നത്.
  • ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും ഒടിടി സേവനങ്ങളിലും പരാതിപരിഹാര സംവിധാനം വേണം. സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ഒരു ജഡ്ജിയുടെയോ അവര്‍ക്ക് തുല്യരായ വളരെ പ്രഗത്ഭനായ വ്യക്തിയുടെയോ നേതൃത്വത്തില്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് ഒരു സ്വയം നിയന്ത്രണ സംവിധാനം വേണം.
  • ഒടിടി പ്ലാറ്റ്ഫോമുകള്‍ 13+, 16+, A കാറ്റഗറികള്‍ സ്വയം വേര്‍തിരിക്കണം. രക്ഷിതാക്കളുടെ നിയന്ത്രണത്തിനും, കുട്ടികള്‍ മറ്റ് കാറ്റഗറികള്‍ കാണുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും സംവിധാനം വേണം.
  • സര്‍ക്കാരിന്റെ നിയമങ്ങള്‍ക്ക് അനുസരിച്ച് പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തിക്കണം, നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ സമയബന്ധിതമായി നീക്കണം.കോടതിയോ, സര്‍ക്കാര്‍ അതോറിറ്റിയോ ആവശ്യപ്പെടുന്ന പക്ഷം ദോഷകരമായ ട്വീറ്റുകളും സന്ദേശങ്ങളും ആദ്യം അയച്ചതാരാണെന്ന് വെളിപ്പെടുത്തണം.


source http://www.sirajlive.com/2021/02/25/470156.html

Post a Comment

Previous Post Next Post