ന്യൂഡല്‍ഹി | അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ താഴെവീണ പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. പുതുച്ചേരിയില്‍ ഒരു കക്ഷിയും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ മുന്നോട്ട് വരാത്ത സാഹചര്യത്തില്‍ ഇന്നലെ കേന്ദ്ര മന്ത്രിസഭാ യോഗം രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തിരുന്നു.
വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍, ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ 22നു രാജിവച്ചിരുന്നു. ആറ് എംഎല്‍എമാരായണ് കോണ്‍ഗ്രസിന് പിന്തുണ പിന്‍വലിച്ചത്. ഇതോടെ 28 അംഗ പുതുച്ചേരി നിയമസഭയില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ അംഗബലം 12 ആയി ചുരുങ്ങി.
എന്‍ആര്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യം നയിക്കുന്ന പ്രതിപക്ഷത്ത് 14 അംഗങ്ങളുണ്ട്. ഓള്‍ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ എന്നീ പാര്‍ട്ടികളിലെ 11 എംഎല്‍എമാരും ബിജെപിയുടെ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമടക്കമാണിത്.
source http://www.sirajlive.com/2021/02/25/470159.html
Post a Comment