കൊച്ചി | കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണനും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കെ സി ബി സി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ കത്തോലിക്കാ സഭ ആസ്ഥാനത്ത് വച്ചായിരുന്നു കൂടിക്കാഴ്ച. കേരളത്തില്‍ ക്രൈസ്തവ വിഭാഗത്തിന്റെ വോട്ടുകള്‍ ബി ജെ പി പ്രതീക്ഷിക്കുന്നതായി കൂടിക്കാഴ്ചക്ക് ശേഷം അശ്വത് നാരായണന്‍ പറഞ്ഞു. ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് ബി ജെ പിക്ക് സ്ഥാനാര്‍ഥികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും സൗഹൃദ സന്ദര്‍ശനം മാത്രമാണ് ഉണ്ടായതെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു. കേരളത്തില്‍ എല്ലാവരുമായും സൗഹൃദപരമായാണ് പോകുന്നത്. വിജയ യാത്രയുടെ ഭാഗമായാണ് എറണാകുളത്തെത്തിയതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
source
http://www.sirajlive.com/2021/03/01/470567.html
إرسال تعليق