തിരുവനന്തപുരം | കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.
കേന്ദ്ര തിരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ സുനില്‍ അറോറ ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. മലപ്പുറം ലോക്‌സഭാ ഉപ തിരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് തന്നെ നടക്കും. മാര്‍ച്ച് 12നാണ് വിജ്ഞാപനം. 19 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 20ന് സൂക്ഷ്മ പരിശോധന നടക്കും. 22 ആണ് പിന്‍വലിക്കാനുള്ള അവസാന തീയതി. മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് മുതല്‍ നിലവില്‍ വന്നു. ദീപക് മിശ്ര ഐ പി എസ് ആയിരിക്കും കേരളത്തിലെ പോലീസ് നിരീക്ഷകന്‍. പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ട് ദിവസത്തിനകം തീരുമാനിക്കും. വോട്ടെടുപ്പ് സമയം ഒരുമണിക്കൂര്‍ നീട്ടിയിട്ടുണ്ട്.
പത്രിക നല്‍കാന്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേര്‍ മാത്രമേ പാടുള്ളൂ. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ചു പേര്‍ മാത്രം. പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. കേരളത്തില്‍ 40,771 പോളിങ് ബൂത്തുകള്‍ സജ്ജീകരിക്കും. ബൂത്തുകളുടെ എണ്ണത്തില്‍ 89.65 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് 140 മണ്ഡലങ്ങളുണ്ട്. റോഡ് ഷോക്ക് നിയന്ത്രണങ്ങളോടെ അനുമതിയുണ്ട്. ഓരോ മണ്ഡലത്തിലും പരമാവധി ചെലവാക്കാവുന്ന തുക 30.8 ലക്ഷം രൂപയാണ്. കൊവിഡ് രോഗികള്‍ക്കും 80 വയസ്സ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ വോട്ടിന് അനുമതിയുണ്ട്. പുഷ്‌പേന്ദ്ര കുമാര്‍ പുനിയ കേരളത്തില്‍ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനാവും. 30.8 ലക്ഷം രൂപ ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിക്ക് പരമാവധി ചെലവാക്കാവുന്ന തുകയായി നിശ്ചയിച്ചു.
2.67 കോടിയിലേറെ വോട്ടര്‍മാരുള്ളതില്‍ 5,79,033 പുതിയ വോട്ടര്‍മാരുണ്ട്. ഭിന്നലിംഗ വിഭാഗത്തില്‍ പെട്ട 221 വോട്ടര്‍മാരും ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കും. ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെയേ അനുവദിക്കൂ. പോളിംഗ് ബൂത്തുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായി പാലിക്കണം. ബൂത്ത് സജ്ജമാക്കാന്‍ ഒരു ഉദ്യോഗസ്ഥനെ കൂടി അധികമായി നിയോഗിക്കും.
source http://www.sirajlive.com/2021/02/26/470222.html
Post a Comment