ശബരിമല; കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍ എസ് എസ്

ചങ്ങനാശ്ശേരി | ശബരിമല യുവതീ പ്രവേശനത്തിനെതിരെ നാമജപഘോഷയാത്ര നടത്തിയവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ രംഗത്ത്. ഇതിന് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഇത് വിശ്വാസികള്‍ക്കെതിരായ സര്‍ക്കാറിന്റെ പ്രതികാര മനോഭാവമായി കരുതുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

സ്ത്രീകളടക്കമുള്ള വിശ്വാസികളെ പ്രതിയാക്കി എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്ക്കുകയാണ്. തൊഴില്‍രഹിതരും വിദ്യാര്‍ഥികളും വിദേശത്തും മറ്റും തൊഴിലിനായി കാത്തിരിക്കുന്നവരും ഇതിള്‍ ഉള്‍പ്പെടും.
സന്നിധാനത്ത് ദര്‍ശനത്തിനായെത്തിയ നിരപരാധികളായ ഭക്തരും ഇതില്‍ ഉള്‍പ്പെടും. ഇതിലും വളരെ ഗൗരവമേറിയകേസുകള്‍ പല കാരണങ്ങളാല്‍ ഈ സര്‍ക്കാര്‍ നിരുപാധികം പിന്‍വലിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, നിരപരാധികളായ ഇവരുടെ പേരില്‍ എടുത്തിട്ടുള്ള കേസുകള്‍ ഇനിയെങ്കിലും പിന്‍വലിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വം സര്‍ക്കാറിനുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 



source http://www.sirajlive.com/2021/02/14/468684.html

Post a Comment

Previous Post Next Post