തിരുവനന്തപുരം | മാര്‍ച്ച് മുതല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. മാര്‍ച്ച് നാല്, അഞ്ച് തീയ്യതികളിലായി സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സംസ്ഥാന കമ്മിറ്റി ചേരും. പത്താം തീയ്യതിക്കുള്ളില്‍ സ്ഥാനാര്‍ഥി കാര്യത്തില്‍ തീരുമാനത്തിലെത്തും. ഘടകക്ഷികളുമായി പരമാവധി സഹകരിച്ച് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. ആരുടേയും കൂടുതല്‍ സീറ്റുകള്‍ സി പി എം പിടിച്ചെടുക്കില്ല. ചില സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്ത് ഘടകക്ഷിളുമായി ഒരു പ്രശ്‌നവുമില്ലാതെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് സി പി എം സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.
രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആരംഭിക്കും. സി പി ഐയില്‍ നിന്നടക്കം കൂടുതല്‍ സീറ്റുകള്‍ എടുക്കില്ല. അതേസമയം ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ ഏറ്റെടുത്തേക്കും. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം, എല്‍ ജെ ഡി തുടങ്ങിയ എല്‍ ഡി എഫില്‍ പുതുതായി എത്തിയിട്ടുള്ള കക്ഷികള്‍ക്ക് നല്‍കുന്ന ഭൂരിപക്ഷം സീറ്റുകളും സി പി എം നല്‍കും. കഴിഞ്ഞ തവണ 92 സീറ്റിലായിരുന്നു സി പി എം മത്സരിച്ചിരുന്നത്. ഇത്തവണ ഇതില്‍ അല്‍പ്പും കുറവുണ്ടാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
source http://www.sirajlive.com/2021/02/27/470323.html
إرسال تعليق