
കാപ്പിയുടെ നല്ല സമയം
അതിരാവിലെ എഴുന്നേറ്റയുടനെ കാപ്പി കുടിക്കുന്നവരാണ് അധികവും. എന്നാല്‍, ആ സമയം കാപ്പി കുടിക്കുന്നത് നല്ലതല്ല. രാവിലെ ശരീരത്തിലെ കോര്‍ട്ടിസോളിന്റെ (സമ്മര്‍ദം സൃഷ്ടിക്കുന്ന അന്തര്‍ഗ്രന്ഥി സ്രവം) അളവ് കൂടുതലായിരിക്കും. കാപ്പിയിലെ കഫീന്‍ ഈ സ്രവം ഉത്പാദിപ്പിക്കുന്നത് തടയും. ശരീരത്തിന് ഉണര്‍വ് പ്രദാനം ചെയ്യുന്നത് കോര്‍ട്ടിസോളാണ്. രാവിലെ തന്നെ കാപ്പി കുടിച്ചാല്‍ ഇടക്കിടക്ക് കാപ്പി കുടിക്കേണ്ടി വരും.
രാവിലെ പത്ത് മണിക്ക് ശേഷമോ ഉച്ചക്കോ കാപ്പി കുടിക്കുന്നതാണ് നല്ലത്. ഓരോ സമയവും രണ്ട് ഔണ്‍സോ മറ്റോ കുടിക്കുന്നതാണ് അനുയോജ്യം. രാത്രി വൈകിയും കാപ്പി കുടിക്കരുത്. കാപ്പിയില്‍ പഞ്ചസാര ചേര്‍ക്കുന്നതും നല്ലതല്ല.
source http://www.sirajlive.com/2021/02/15/468770.html
إرسال تعليق