ചൊവ്വയില്‍ നിന്നുള്ള വീഡിയോ അയച്ച് ചൈനയുടെ പേടകം

ബീജിംഗ് | ചൊവ്വാഗ്രഹത്തില്‍ നിന്നുള്ള വീഡിയോ ദൃശ്യം പുറത്തുവിട്ട് ചൈനീസ് ബഹിരാകാശ ഏജന്‍സി. ടിയാന്‍വെന്‍- 1 എന്ന പേടകമാണ് ദൃശ്യങ്ങള്‍ അയച്ചത്. കഴിഞ്ഞ ജൂലൈയില്‍ അയച്ച പേടകം രണ്ട് ദിവസം മുമ്പാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്.

ചൊവ്വയുടെ ഉപരിതലം കറുത്ത ആകാശത്തുനിന്ന് വ്യക്തമാകുന്നതാണ് ദൃശ്യത്തിലുള്ളത്. ഗ്രഹത്തിന്റെ ഉപരിതലത്തിലെ കുഴികള്‍ ദൃശ്യങ്ങളിൽ വ്യക്തമാണ്. വെള്ള പശ്ചാത്തലത്തില്‍ നിന്ന് കറുപ്പിലേക്ക് വരുന്നത് ദൃശ്യങ്ങളിലുണ്ട്.

മാര്‍സ് ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, സൗരോര്‍ജ റോവര്‍ എന്നിവയടങ്ങുന്നതാണ് ടിയാന്‍വെന്‍- 1 എന്ന ചൈനയുടെ പര്യവേക്ഷണം. 2022ല്‍ ശാസ്ത്രജ്ഞന്മാരോടു കൂടിയ ബഹിരാകാശ സ്റ്റേഷന്‍ നിര്‍മിക്കാനും ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനും ചൈന ലക്ഷ്യമിടുന്നുണ്ട്.



source http://www.sirajlive.com/2021/02/15/468766.html

Post a Comment

أحدث أقدم