പെട്ടിമുടി ദുരന്തബാധിതര്‍ക്കായി നിര്‍മിച്ച വീടുകള്‍ ഇന്ന് കൈമാറും

പെട്ടിമുടി | പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കുറ്റിയാര്‍വാലിയില്‍ വീടുകള്‍ നിര്‍മാണം പൂര്‍ത്തിയായി. വീടുകളുടെ താക്കോല്‍ ദാനം മന്ത്രി എം എം മണി നിര്‍വഹിക്കും. ദുരന്തത്തില്‍പെട്ട എട്ടു കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിച്ച് നല്‍കിയിരിക്കുന്നത്.

കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍ കമ്പനിയാണ് വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. ദുരന്തത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട ശരണ്യ അന്നലക്ഷ്മി, സരസ്വതി, സീതാലക്ഷ്മി, ദീപന്‍ ചക്രവര്‍ത്തി പളനിയമ്മ, ഹേമലത ഗോപിക, കറുപ്പായി, മുരുകേശ്വരി, മാലയമ്മാള്‍ എന്നിവര്‍ക്കാണ് വീട് നല്‍കുന്നത്.

ഓഗസ്റ്റ് ഏഴിനുണ്ടായ ഉരുള്‍ പൊട്ടലില്‍ 66 പേരാണ് മരിച്ചത്. നാല് പേരെ കണ്ടെത്താനായില്ല. 12 പേരാണ് രക്ഷപ്പെട്ടത്.



source http://www.sirajlive.com/2021/02/14/468634.html

Post a Comment

Previous Post Next Post