ഹരിയാനയില്‍ ഗുസ്തി പരിശീലന കേന്ദ്രത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍

റോത്തക്ക്  | ഹരിയാന റോത്തക്കില്‍ ഗുസ്തി പരിശീലനകേന്ദ്രത്തില്‍ അഞ്ച് പേരെ വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വെടിവെപ്പില്‍ പരിശീലനകേന്ദ്രത്തിന്റെ ഉടമസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. പരിശീലനകേന്ദ്രത്തിലെ ജീവനക്കാരനായിരുന്ന സുഖ് വേന്ദ്രറാണ് പിടിയിലായത്. ജോലിയില്‍ നിന്ന് പുറത്താക്കിയതിനുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് റോത്തക്കിലെ മെഹര്‍ സിങ് അഖാഡിയിലെ ഗുസ്തി പരിശീലന കേന്ദ്രത്തില്‍ വെടിവപ്പ് നടന്നത്. വെടിവെപ്പില്‍ ഉടമസ്ഥന്‍ മനോജ്, ഭാര്യ സാക്ഷി, ജീവനക്കാരാനായ സതീഷ്, പ്രദീപ്, പരിശീലനത്തിനെത്തിയ പൂജ എന്നിവര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മനോജിന്റെ രണ്ടര വയസുള്ള കുഞ്ഞ് അടക്കം രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റു.

പരിശീലനത്തിനിടെ സുഖ്വേന്ദ്രര്‍ മോശമായി പെരുമാറിയെന്ന് കൊല്ലപ്പെട്ട പൂജ ഉടമസ്ഥന്‍ മനോജിന് പരാതി നല്‍കിയിരുന്നു. ഇതെതുടര്‍ന്ന് ഇയാളെ ഇവിടെ നിന്ന് പുറത്താക്കിയത്.ഇതിന്റെ വിദേഷമാണ് കൂട്ടക്കൊലയില്‍ കലാശിച്ചത്.



source http://www.sirajlive.com/2021/02/14/468628.html

Post a Comment

Previous Post Next Post