
സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ നേതൃത്വത്തില്‍ 13ന് മഞ്ചേശ്വരത്ത് നിന്ന് പ്രയാണം തുടങ്ങിയ വടക്കന്‍ മേഖലാജാഥ 64 കേന്ദ്രത്തിലെ സ്വീകരണങ്ങള്‍ക്കുശേഷം തൃശൂരിലാണ് സമാപിക്കുന്നത്. വൈകിട്ട് ആറിന് തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന സമാപന സമ്മേളനം സി പി എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസംഗിക്കും.
14ന് എറണാകുളത്ത് നിന്ന് സി പി ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച തെക്കന്‍ മേഖല ജാഥ 39 സ്വീകരണ കേന്ദ്രങ്ങള്‍ പിന്നിട്ട് തിരുവനന്തപുരം നായനാര്‍ പാര്‍ക്കില്‍ സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
source http://www.sirajlive.com/2021/02/26/470181.html
Post a Comment