വാനോളം ഉയരെ ലുലു; ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി ലുലുവും മലയാളവും

ദുബായ് | ലുലു ഗ്രൂപ്പിന്റെ 200ാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നതിന്റെ ആഘോഷങ്ങള്‍  ലോകത്തെ ഏറ്റവും വലിയ ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയിൽ. ലുലുവിന് നന്ദി അറിയിച്ചുള്ള വാചകങ്ങൾ ബുർജ് ഖലീഫയിൽ കഴിഞ്ഞ ദിവസം രാത്രി മിന്നിത്തിളങ്ങി.  വിവിധ നിറങ്ങളില്‍ ലുലു ലോഗോ ബുര്‍ജ് ഖലീഫയില്‍ പ്രതിഫലിച്ചപ്പോള്‍ ഗ്രൂപ്പിന്റെ അഭിമാന നിമിഷമാണ് തെളിഞ്ഞത്. ലോകമാകെ ലക്ഷക്കണക്കിന് പേര്‍ ലുലുവിന്റെ ആഘോഷങ്ങള്‍ക്ക് സാക്ഷിയാകുകയും അഭിനന്ദന സന്ദേശങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.
ലോകമെങ്ങും വേരുപടര്‍ത്തി വ്യാപിച്ചുകിടക്കുന്ന യു എ ഇ ആസ്ഥാനമായുള്ള ലുലു  ആഗോളതലത്തിൽ മുന്നേറുന്നതിന്റെ തിളക്കമാർന്ന ഉദാഹരണമാണിത്. റീട്ടെയില്‍ രംഗത്ത് ലോകമെമ്പാടും വേര് പടര്‍ത്താനും അഭിവൃദ്ധി പ്രാപിക്കാനും വ്യാപിക്കാനും ഞങ്ങളെ അനുവദിച്ചതിന് ഈ മഹത്തായ രാജ്യത്തിന്റെ   ഭരണാധികാരികളോടും ഈ നാഴികക്കല്ലിലെത്താൻ ഞങ്ങളെ സഹായിച്ച ഞങ്ങളുടെ ഓരോ പങ്കാളികള്‍ക്കും  ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തുന്നുവെന്നു ചെയർമാൻ യൂസഫലി എം ‌എ പറഞ്ഞു.
 ”ബുർജ് ഖലീഫയിൽ   ലുലു ബ്രാൻഡ്  പ്രദർശിപ്പിക്കുന്നത്  ഞങ്ങള്‍ക്ക് എല്ലാവര്ക്കും  അഭിമാന നിമിഷമാണ്.  ഞങ്ങളുടെ സുസ്ഥിരമായ വളര്‍ച്ചയ്ക്കും വികസനത്തിന്റെ പാതയില്‍ പുതിയ ഉയരങ്ങൾ തേടാനും   ലോകോത്തര ഷോപ്പിംഗ് അനുഭവവമായി  മാറി  പുതിയ വിപണികളിലേക്കും ധാരാളം ആളുകളിലേക്ക് എത്താനും ഞങ്ങളെ പ്രാപ്തമാക്കുന്നു-” ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ പറഞ്ഞു,


source http://www.sirajlive.com/2021/02/21/469582.html

Post a Comment

Previous Post Next Post