
മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സുരക്ഷാ പരിശോധന തുടരുന്നു. അതേസമയം, കൊവിഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിൽ കാണുന്ന വർധനവ് ആശങ്കപ്പെടുത്തുന്നു. ഇത് നിയമങ്ങൾ കർശനമാക്കുന്നതിനും പുതിയ നടപടികൾ അവതരിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള അധികാരികളെ പ്രേരിപ്പിച്ചു. മാളുകളിലും ഓഫീസുകളിലും ശേഷി കുറച്ചു. ഒപ്പം ജീവനക്കാർക്കായി നിർബന്ധിത പി സി ആർ പരിശോധനയും.
മിക്ക എമിറേറ്റുകളിലും സർക്കാർ, അർധ സർക്കാർ ഓഫീസുകളിലെ ഹാജർനില 30 ശതമാനമായി കുറച്ചു. ഫെബ്രുവരി ഏഴ് മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
വിവാഹ ചടങ്ങുകൾക്കും കുടുംബ സമ്മേളനങ്ങൾക്കുമുള്ള അതിഥികളുടെ എണ്ണം പത്തായി പരിമിതപ്പെടുത്തി. മൃതദേഹ സംസ്‌കാര ചടങ്ങിൽ 20 പേർ. പാർട്ടികളും സമ്മേളനങ്ങളും നിരോധിച്ചു. എല്ലാ ജീവനക്കാർക്കും പ്രതിവാര പി സി ആർ പരിശോധനകൾ. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിനിമാസ് അടച്ചു.
റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, ഹോട്ടലുകൾ, പൊതു ബീച്ചുകൾ, പാർക്കുകൾ എന്നിവ 60 ശതമാനം ശേഷിയിൽ മാത്രം. വ്യായാമ കേന്ദ്രങ്ങൾ, സ്വകാര്യ ബീച്ചുകൾ, നീന്തൽക്കുളങ്ങൾ എന്നിവ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും.
ടാക്‌സികളും ബസ്സുകളും യഥാക്രമം 45 ശതമാനം, 75 ശതമാനം ശേഷിയിൽ സർവീസ് നടത്തും. ഭക്ഷണശാലകളിൽ, ഒരേ കുടുംബത്തിൽ നിന്നല്ലെങ്കിൽ ഒരേ മേശയിൽ പരമാവധി നാല് പേരെ അനുവദിക്കും.
source http://www.sirajlive.com/2021/02/21/469587.html
Post a Comment