ബംഗാളില്‍ ബിജെപി വനിതാ നേതാവ് മയക്കുമരുന്നുമായി പിടിയില്‍

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ ബിജെപി വനിതാ നേതാവിനെ മയക്കുമരുന്നുമായി പിടികൂടി. ബംഗാള്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പമീല ഗോസ്വാമിയെയാണ് 100 ഗ്രാം കൊക്കൈയ്നുമായി പോലീസ് പിടികൂടിയത്. ഇവരുടെ സുഹൃത്തും യുവമോര്‍ച്ച പ്രവര്‍ത്തകനുമായ പ്രബിര്‍ കുമാറും പിടിയിലായിട്ടുണ്ട്.

പമീലയുടെ പഴ്സില്‍ നിന്നും കാറിനുള്ളില്‍ നിന്നുമായാണ് കൊക്കൈയ്ന്‍ കണ്ടെത്തിയത്. ന്യൂ ആലിപോര മേഖലയിലെ ഒരു കഫേയുടെ സമീപത്തു നിന്നുമാണ് ഇവരെ പിടികൂടിയത്. സ്ഥിരമായി ഈ കഫേ സന്ദര്‍ശിച്ചിരുന്ന പമീല പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. യുവാക്കളുമായി ഇവര്‍ മയക്കുമരുന്ന് ഇടപാട് നടത്തുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.



source http://www.sirajlive.com/2021/02/20/469446.html

Post a Comment

أحدث أقدم