സ്ഥാപനങ്ങളിലെ പാലിയേറ്റീവ് സഹായപ്പെട്ടികള്‍ മോഷ്ടിക്കുന്ന ആള്‍ പിടിയില്‍

മലപ്പുറം | കച്ചവട സ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന്റെ സഹായപ്പെട്ടികള്‍ കവര്‍ച്ച നടത്തുന്ന ആള്‍ പിടിയില്‍. തൃശൂര്‍ ചാഴൂര്‍ തെക്കിനിയേടത്ത് വീട്ടില്‍ സന്തോഷ് കുമാര്‍(47)ആണ് പിടിയിലായത്. മലപ്പുറം കോട്ടപ്പടിയിലെ കോഴിക്കടയില്‍ നില്‍ക്കുകയായിരുന്ന ഇയാളെ ഓട്ടോറിക്ഷ തൊഴിലാളികളാണ് തിരിച്ചറിഞ്ഞത്.

പ്രതിയുടെ മോഷണ ദൃശ്യങ്ങള്‍ പോലീസ് വ്യാപാരികളുടേയും ഓട്ടോ തൊഴിലാളികളുടെയും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞത്. സന്തോഷ്‌കുമാര്‍ തൃശൂര്‍, മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പാലിയേറ്റീവിന്റെ നിരവധി സഹായപ്പെട്ടികള്‍ മോഷ്ടിച്ച കേസില്‍ പ്രതിയാണ്.



source http://www.sirajlive.com/2021/02/20/469443.html

Post a Comment

أحدث أقدم