സിദ്ദിഖ് കാപ്പനെതിരെ ഇ ഡി കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്തു

ന്യൂഡല്‍ഹി | ഹത്രാസിലെ ബലാല്‍സംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു.

കാപ്പനെ കൂടാതെ ക്യാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറര്‍ അതിക്കൂര്‍ റഹ്മാന്‍, പി എഫ് ഐ മസൂദ് അഹമ്മദ്, എംഡി ആലം, കെ എ ഷെരീഫ് എന്നിവര്‍ക്കെതിരെയാണ് ഇഡി കേസെടുത്തിരിക്കുന്നത്. ലക്‌നൗവിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടന്ന സമരങ്ങള്‍ക്ക് വിദേശ ഫണ്ടിംഗ് നടത്തിയെന്ന കേസില്‍ യുപി പോലീസ് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനായ റൗഫ് ഷെരീഫിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.



source http://www.sirajlive.com/2021/02/12/468480.html

Post a Comment

Previous Post Next Post