ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: തന്നെ സര്‍ക്കാര്‍ കുടുക്കുകയായിരുന്നു- എം സി ഖമറുദ്ദീന്‍ എംഎല്‍എ

കണ്ണൂര്‍ | ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ തന്നെ കുടുക്കുകയായിരുന്നു സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് എം സി ഖമറുദ്ദീന്‍ എംഎല്‍എ. ഒളിവില്‍ പോയ മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങളെ പിടിക്കാന്‍ ഇതുവരെ പിണറായിയുടെ പോലീസിനായിട്ടില്ല. ഒരാളെ പിടിക്കാന്‍ പോലീസ് വിചാരിച്ചാല്‍ നടക്കില്ലേ. നിങ്ങളെ മാത്രമാണ് അവര്‍ക്ക് ആവശ്യമെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നും ഖമറുദ്ദീന്‍ പറഞ്ഞു.

എംഎല്‍എ ജയിലിലായത് മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. ആരു നിന്നാലും ഭൂരിപക്ഷം കൂടും. രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാകുമെന്നും ഖമറുദ്ദീന്‍ പറഞ്ഞു.

ജ്വല്ലറിയില്‍ നിക്ഷേപമായി സ്വീകരിച്ച പണം തിരിച്ചുനല്‍കാതെ വിശ്വാസവഞ്ചന കാട്ടിയെന്ന കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന എം സി ഖമറുദ്ദീന്‍ എംഎല്‍എ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ജയിലില്‍ നിന്നും ഇറങ്ങിയത്.



source http://www.sirajlive.com/2021/02/12/468482.html

Post a Comment

Previous Post Next Post