കൊച്ചി | ക്രൈസ്തവ സഭ സ്ഥിരം വോട്ടുബേങ്കല്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിഷയങ്ങള്‍ക്ക് അനുസരിച്ചായിരിക്കും നിലപാട് സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ചില സമയങ്ങളില്‍ സഭ എടുത്ത നിലപാടുകള്‍ ചില പാര്‍ട്ടികള്‍ക്ക് ഗുണം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് ഇടയലേഖനങ്ങള്‍ ഇറക്കില്ല. ഇത്തരം ഇടയലേഖനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
സ്ഥിരം വോട്ട്‌ബേങ്കായി ഒരിക്കലും നിന്നിട്ടില്ല. എപ്പോഴും ആദര്‍ശങ്ങള്‍ പറഞ്ഞിരുന്നു. അന്ന് പറഞ്ഞിരുന്ന ആദര്‍ശങ്ങള്‍ ചിലപ്പോള്‍ ചില പാര്‍ട്ടികളെയും ചില മുന്നണികളെയും കൂടുതലായി സഹായിച്ചിട്ടുണ്ട്. ഇപ്പോഴും വിഷയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ആര്‍ക്കെങ്കിലും സഹായകമാകുമോ എന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
source
http://www.sirajlive.com/2021/02/20/469479.html
إرسال تعليق