ന്യൂഡല്‍ഹി | എന്‍സിപി ഇടതുമുന്നണിയില്‍ തന്നെ തുടരുമെന്ന് എന്‍സിപി ദേശീയ നേതാവ് പ്രഭുല്‍ പട്ടേല്‍. ദേശീയ നേതൃത്വം. സംസ്ഥാന നേതൃത്വവുമായി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രഭുല്‍ പട്ടേല്‍ ഇത്തരമൊരു പ്രതികരണം നടത്തിയത്.
എന്‍സിപി പാലാ ഉള്‍പ്പടെ നാല് സീറ്റില്‍ മത്സരിക്കുമെന്നും എന്‍സിപി അഖിലേന്ത്യാ നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും എന്‍സിപി നേതാവ് പ്രഭുല്‍ പട്ടേല്‍ അറിയിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശരദ് പവാറിനെ സന്ദര്‍ശിച്ച് എന്‍സിപി ഇടത് മുന്നണിയില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് നിന്നുള്ള നേതാക്കന്മാരെ ശരദ് പവാര്‍ കാണുന്നതിന് മുന്‍പായിരുന്നു സീതാറാം യെച്ചൂരിയുടെ സന്ദര്‍ശനം. രാഷ്ട്രിയമായി എന്‍സിപിക്ക് നഷ്ടം ഉണ്ടാകില്ലെന്ന ഉറപ്പാണ് യെച്ചൂരി പവാറിന് നല്‍കിയത്.
സംസ്ഥാനത്ത് നിന്നുള്ള നേതാക്കന്മാരെ ശരദ് പവാര്‍ കാണുന്നതിന് മുന്‍പായിരുന്നു സീതാറാം യെച്ചൂരിയുടെ സന്ദര്‍ശനം. രാഷ്ട്രിയമായി എന്‍സിപിക്ക് നഷ്ടം ഉണ്ടാകില്ലെന്ന ഉറപ്പാണ് യെച്ചൂരി പവാറിന് നല്‍കിയതെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ മുന്നണി വിടുന്നത് ഗുണകരമല്ലെന്ന വിലയിരുത്തല്‍ എന്‍ സി പിക്കുമുണ്ട്
source http://www.sirajlive.com/2021/02/03/467254.html
إرسال تعليق