
കത്വ – ഉന്നാവോ പീഡനത്തിനിരയാവരുടെ കുടുംബങ്ങൾക്ക് വേണ്ടി മുസ്‌ലിംലീഗ്, പള്ളികളിൽ നിന്നും പ്രവാസികളിൽ നിന്നും പിരിച്ചെടുത്ത ലക്ഷങ്ങൾ നേതാക്കൾ വകമാറ്റി ചിലവഴിച്ചു എന്നാണ് യൂസുഫ് ആരോപിച്ചത്. യൂത്ത് ലീഗ് നേതാക്കളായ സി കെ സുബൈറിനും പി കെ ഫിറോസിനും തിരിമറിയിൽ പങ്കുണ്ട്. നേതാക്കളെ സമീപിച്ചെങ്കിലും കണക്കുകൾ അവർ വെളിപ്പെടുത്തിയില്ല എന്നും സിറാജ് ലൈവിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കുന്ദമംഗലം ഡിവിഷനിൽ എൽ ഡി എഫ് പിന്തുണയോടെ ജനകീയ സ്വതന്ത്രസ്ഥാനാർഥിയായി യൂസുഫ് മത്സരിച്ചിരുന്നു.
source http://www.sirajlive.com/2021/02/02/467115.html
إرسال تعليق