രാജ്യത്ത് ആദ്യമായി സാധാരണ പെട്രോളിനും നൂറ് രൂപ കടന്നു

ജയ്പൂര്‍ | രാജ്യത്ത് ആദ്യമായി സാധാരണ പെട്രോളിനും ലിറ്ററിന് നൂറ് രൂപ കടന്നു. രാജസ്ഥാനിലാണ് പെട്രോള്‍ വില നൂറ് രൂപ കടന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിൽ പ്രീമിയം പെട്രോളിന് ദിവസങ്ങള്‍ക്ക് മുമ്പ് നൂറ് രൂപ കടന്നിരുന്നു.

രാജസ്ഥാനിലെ ശ്രീഗംഗനഗറില്‍ 100.13 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 25 പൈസയാണ് വര്‍ധിച്ചത്. രാജസ്ഥാനില്‍ കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും രണ്ട് ശതമാനം വാറ്റ് വെട്ടിക്കുറച്ചിട്ടും വില നൂറ് കടന്നിരിക്കുകയാണ്.

ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 32.90 രൂപയും ഡീസലില്‍ നിന്ന് 31.80 രൂപയുമാണ് കേന്ദ്ര സര്‍ക്കാറിന് നികുതിയായി ലഭിക്കുന്നത്.



source http://www.sirajlive.com/2021/02/17/469087.html

Post a Comment

Previous Post Next Post