
ലൈംഗിക പീഡനങ്ങള്‍ വിളിച്ചുപറയുന്ന സ്ത്രീകളെ ശിക്ഷിക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി കോടതി വ്യക്തമാക്കി. 20 വര്‍ഷം മുമ്പാണ് ലൈംഗികമായ മോശം പെരുമാറ്റം എം ജെ അക്ബറില്‍ നിന്ന് തനിക്ക് നേരിട്ടതെന്ന് പ്രിയാ രമണി വെളിപ്പെടുത്തിയിരുന്നു. അന്ന് ഏഷ്യന്‍ ഏജിന്റെ എഡിറ്ററായിരുന്നു അക്ബര്‍.
ഈ തുറന്നുപറച്ചിലിനെ തുടര്‍ന്ന് നരേന്ദ്ര മോഡി സര്‍ക്കാറിലെ മന്ത്രിസ്ഥാനം അക്ബറിന് രാജിവെക്കേണ്ടി വന്നു. ഒക്ടോബറിലാണ് അക്ബര്‍ മാനനഷ്ട കേസുമായി കോടതിയെ സമീപിച്ചത്. പ്രിയയുടെ തുറന്നുപറച്ചിലിനെ തുടര്‍ന്ന് കൂടുതല്‍ വനിതകള്‍ അക്ബറിനെതിരെ രംഗത്തെത്തിയിരുന്നു.
source http://www.sirajlive.com/2021/02/17/469083.html
Post a Comment