
ഇഎംസിസി പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടില്ല. എന്നാല്‍ ഇഎംസിസി പ്രതിനിധികള്‍ തന്നെ ഓഫീസില്‍ വന്ന് കണ്ടിരുന്നു.എന്നാല്‍ ഇവരോട് കൃത്യമായി താന്‍ ഗവണ്‍മെന്റിന്റെ നയം പറഞ്ഞുവെന്നും മേഴ്സിക്കുട്ടിയമ്മ.
അതേസമയം ആരോപണങ്ങള്‍ ആവര്‍ത്തിച്ചും അന്വേഷണത്തിന് സര്‍ക്കാരിനെ വെല്ലുവിളിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഇഎംസിസി പ്രതിനിധിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. ഇഎംസിസിയും സര്‍ക്കാരും തമ്മില്‍ ഒപ്പിട്ട ധാരണാപത്രത്തിന്റെ പകര്‍പ്പുള്‍പ്പെടെ രണ്ട് രേഖകളും പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു.
source http://www.sirajlive.com/2021/02/21/469634.html
إرسال تعليق