പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് ഇന്ധന നികുതി കുറക്കാനാകില്ല: ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം | സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ ഇന്ധന നികുതി കുറക്കാന്‍ ആകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധന വില വര്‍ധനവിനെതിരെ എല്‍ഡിഎഫ് സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളിയം ഉത്പന്നങ്ങള ജി എസ് ടി പരിധിയില്‍ കൊണ്ടു വരുന്ന വിഷയം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ആദ്യമായാണ് പറയുന്നത്. ഇതിനോട് എതിര്‍പ്പില്ല. എന്നാല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ തുടര്‍ന്നുളള അഞ്ച് വര്‍ഷത്തേക്ക് നഷ്ട പരിഹാരം ലഭിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രം ഇന്ധന വില കുറയ്ക്കട്ടെ, ആ സമയത്ത് സംസ്ഥാനത്തിന്റെ വരുമാനം കുറഞ്ഞാലും കുഴപ്പമില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു.



source http://www.sirajlive.com/2021/02/21/469636.html

Post a Comment

أحدث أقدم