മലപ്പുറത്ത് പതിനാലുകാരിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗിക പീഡനം; രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം |  മലപ്പുറത്ത് പതിനാലുകാരിയെ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് കേസിലെ മുഖ്യപ്രതി.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കുകയായിരുന്നു. മാതാപിതാക്കള്‍ അറിയാതെ വീട്ടിലും മയക്കുമരുന്ന് എത്തിച്ചുകൊടുത്തിരുന്നു. ഇക്കാര്യങ്ങള്‍ പുറത്തുപറയുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. യുവാവിന്റെ സുഹൃത്തുക്കളും കുട്ടിയെ ഉപദ്രവിച്ചു. ഏഴുപേരടങ്ങുന്ന സംഘം പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയെ ബാലക്ഷേമസമിതി ഏറ്റെടുത്ത് അഭയകേന്ദ്രത്തിലേക്ക് മാറ്റി.കുട്ടിയുടെ മാതാപിതാക്കള്‍ രോഗികളായതിനാല്‍ സംഭവം സംബന്ധിച്ച് അറിവുണ്ടായിരുന്നില്ല. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.



source http://www.sirajlive.com/2021/02/24/470038.html

Post a Comment

Previous Post Next Post