ഇന്ധന കമ്പനികളുടെ കൊള്ളയില്‍ നിസ്സഹായരായി ഇന്ത്യന്‍ ജനത

കൊച്ചി | ഭരണകൂട മൗനത്തില്‍ രാജ്യത്തെ ജനങ്ങളെ കണ്ണില്‍ചോരയില്ലാതെ കൊള്ളയടിക്കുന്ന നടപടചി ഇന്ധന കമ്പനികള്‍ തുടരുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് അല്‍പ്പം പോലും വില കല്‍പ്പിക്കാതെ എണ്ണ ക്കമ്പനികള്‍ തുടര്‍ച്ചയായി ഒമ്പതാം ദിവസവും വലി കൂട്ടി.ഇന്ന് പെട്രോളിനു 30 പൈസയും ഡീസലിനു 37 പൈസയും വര്‍ധിച്ചു.

ജനുവരി ഒന്നിനു കൊച്ചിയില്‍ പെട്രോള്‍ വില 84.08 രൂപയും ഡീസല്‍ വില 78.12 രൂപയുമായിരുന്നെങ്കില്‍ ഇന്ന് പെട്രോള്‍ വില 89.56 രൂപയും ഡീസല്‍ വില 84 രൂപയും കടന്നു. രാജ്യത്തെ പല സ്ഥലങ്ങളിലും പെട്രോള്‍ വില നൂറ് കടന്നു കുതിക്കുകയാണ്. എണ്ണക്കമ്പനികള്‍ നിരന്തരം വില വര്‍ധിപ്പിച്ചും ഒന്നും ചെയ്യാനില്ലെന്ന് കൈമലര്‍ത്തുന്ന ഭരണകൂടത്തിന്റെ നടപടിയില്‍ രാജ്യത്തെ ജനങ്ങള്‍ നിസ്സഹായരാണ്. ഒരു ജനകീയ പ്രതിഷേധം പോലും ഉയരുന്നില്ലെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

 

 



source http://www.sirajlive.com/2021/02/16/468872.html

Post a Comment

أحدث أقدم