കർഷക സമരത്തെ പിന്തുണക്കുന്നത് രാജ്യദ്രോഹക്കുറ്റമോ?

കർഷക സമരത്തെ പിന്തുണക്കുന്ന ഗ്രീറ്റാ തൻബർഗ് എന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങൾ തുറന്നുകാട്ടുന്ന പെൺകുട്ടിയുടെ ആശയങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന് പിന്തുണ നൽകി എന്ന കുറ്റത്തിന് ദിശ രവി എന്ന 21 വയസ്സുകാരി പെൺകുട്ടിയെ എല്ലാ നിയമങ്ങളും സുപ്രീം കോടതി വിധികളും കാറ്റിൽ പറത്തിക്കൊണ്ട് ദില്ലി പൊലീസ് ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്ത് ഏതോ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയ നടപടി കേന്ദ്ര സർക്കാരിന്റെ ഫാഷിസ്റ്റ് നിലപാട് തുറന്നുകാട്ടുന്നു. മാതാപിതാക്കളേ പോലും അറിയിക്കാതെയാണ് അഞ്ചു ദിവസത്തെ റിമാന്റിൽ വിട്ടത്.
ഇന്ത്യൻ യുവ പരിസ്ഥിതി പ്രവർത്തകർക്കെതിരായ ദില്ലി പൊലീസ് നടപടി സമ്പൂർണമായ അനീതി ആണ് എന്ന് പ്രശസ്ത സംഗീതജ്ഞൻ ടി.എം. കൃഷ്ണയടക്കം നിരവധി പ്രമുഖർ.
കഴിഞ്ഞ വർഷം ഇറക്കിയ പാരിസ്ഥിതികാഘാത പഠനം സംബന്ധിച്ച കരട് വിജ്ഞാപനത്തിനും കർഷക ദ്രോഹ നിയമങ്ങൾക്കുമെതിരായ ജനകീയ പ്രക്ഷോഭങ്ങളെ തകർക്കാനാണ് ഈ ശ്രമം. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുക.
#Free Disha Ravi


source http://www.sirajlive.com/2021/02/15/468794.html

Post a Comment

أحدث أقدم