
നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് പിണറായി സര്‍ക്കാറിന് തുടര്‍ ഭരണ സാധ്യത ഏറെയാണ്. കോട്ടയം ജില്ലയില്‍ ജോസ് കെ മാണി മുന്നണി മാറിയതോടെ എല്‍ ഡി എഫിന് സാധ്യകള്‍ വര്‍ധിച്ചിട്ടുണ്ട്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി പോലും സുരക്ഷിതനല്ല. പാലായില്‍ ജോസ് കെ മാണിക്കാണ് അല്‍പ്പം മുന്‍തൂക്കം കൂടുതല്‍. എന്നാല്‍ കാപ്പന്‍ വന്നാല്‍ മത്സരം കടുക്കും. ജനപക്ഷം കാപ്പന് പിന്തുണ നല്‍കും. ജനപക്ഷത്തിന്റെ പിന്തുണയില്ലാതെ കോട്ടയത്ത് യു ഡി എഫിന് മുന്നേറാനാകില്ല. ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
source http://www.sirajlive.com/2021/02/11/468341.html
Post a Comment