തിരുവനന്തപുരം | യു ഡി എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള മാണി സി കാപ്പന്റെ തീരുമാനത്തില്‍ പ്രതികരിച്ച് എ വിജയരാഘവനും രമേശ് ചെന്നിത്തലയും. എല്‍ ഡി എഫിനൊപ്പം നിന്നാണ് കാപ്പന്‍ എം എല്‍ എ ആയത്. ഇപ്പോള്‍ മുന്നണി മാറുന്നത് രാഷ്ട്രീയ മാന്യതയില്ലാത്ത നടപടിയാണെന്ന് സി പി എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. കാപ്പന്റെ മാറ്റം രാഷ്ട്രീയ രംഗത്ത് ഒരു പ്രത്യാഘാതവും ഉണ്ടാക്കില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
കാപ്പനേയും എന്‍ സി പിയേയും യു ഡി എഫിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാപ്പന്‍ ഒറ്റക്ക് വന്നാലും യു ഡി എഫ് സ്വാഗതം ചെയ്യുന്നു. പാലാ സീറ്റില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി കാപ്പന്‍ മത്സരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
source
http://www.sirajlive.com/2021/02/13/468560.html
إرسال تعليق