യു ഡി എഫുമായി കാപ്പന്‍ നേരത്തെ ധാരണയുണ്ടാക്കി: എ കെ ശശീന്ദ്രന്‍

കോഴിക്കോട് | മാണി സി കാപ്പനെതിരെ കടുത്ത വിമര്‍ശനവുമായി എന്‍ സി പി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രന്‍. എല്‍ ഡി എഫ് പ്രവര്‍ത്തകരോടുള്ള അനീതിയാണ് കാപ്പന്‍ നടത്തിയത്. നേതൃത്വം തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് തീരുമാനം എടുത്തത് ഉചിതമായില്ല. യു ഡി എഫുമായി കാപ്പന്‍ നേരത്തെ ധാരണയുണ്ടാക്കി. പാര്‍ട്ടി ഔദ്യോഗിക അനുമതിയില്ലാതെ നടത്തിയ ധാരണ പരിശോധിക്കണമെന്നും ശശീന്ദ്രന്‍ പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും ശരദ് പവാര്‍ സ്വീകരിക്കില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 



source http://www.sirajlive.com/2021/02/13/468563.html

Post a Comment

أحدث أقدم