കഞ്ചിക്കോട് ദേശീയ പാതയില്‍ വാഹനാപകടം; ലോറി ഡ്രൈവര്‍ക്ക് പരുക്ക്

പാലക്കാട് | കഞ്ചിക്കോട് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരുക്കേറ്റു. കോട്ടയം സ്വദേശി മനു തോമസിനാണ് പരുക്കേറ്റത്. ഇയാളെ പാലക്കാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി ബസുകളില്‍ ഇടിക്കുകയായിരുന്നു. കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് എതിര്‍വശത്തെ ട്രാക്കിലേക്ക് മറിഞ്ഞത്. ലോറി മറിയുന്നത് കണ്ട് ബസുകള്‍ നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.



source http://www.sirajlive.com/2021/02/20/469486.html

Post a Comment

Previous Post Next Post