
16ാം മിനുട്ടില്‍ എമില്‍ ബെന്നിയും 57ാം മിനുട്ടില്‍ ശരീഫ് എം മുഹമ്മദും 86ാം മിനുട്ടില്‍ സോഡിംഗ്ല്യാന റാള്‍ട്ടെയുമാണ് ഗോകുലത്തിനായി ഗോളുകള്‍ നേടിയത്. അവസാന ഗോള്‍ പെനാല്‍റ്റിയിലൂടെ ലഭിച്ചതായിരുന്നു. വലതുഭാഗത്ത് നിന്ന് ഡ്രിബിള്‍ ചെയ്ത് ബോളുമായെത്തിയ വിന്‍ ബാരെറ്റോ നല്‍കിയ ക്രോസ് ഒട്ടുംകാത്തുനില്‍ക്കാതെ സുന്ദരമായ വോളിയിലൂടെ ഗോളാക്കുകയായിരുന്നു ബെന്നി.
ആദ്യ ഗോള്‍ നേടിയ ബെന്നിയാണ് രണ്ടാം ഗോളിന് അസിസ്റ്റ് ചെയ്തത്. 57ാം മിനുട്ടില്‍ ബെന്നിയുടെ ഔട്ട് സ്വിംഗിംഗ് ക്രോസ് പോസ്റ്റിന് സമീപമുണ്ടായിരുന്ന ശരീഫ് മുഹമ്മദിന് ലഭിക്കുകയും റോക്കറ്റ് വേഗതയിലുള്ള വോളിയിലൂടെ പോസ്റ്റിന്റെ വലതുമൂലയിലേക്ക് ബോള്‍ പായുകയും ചെയ്തു. സീസണിലെ മൂന്നാം ഗോള്‍ കൂടിയായിരുന്നു അഫ്ഗാന്‍ താരമായ ശരീഫിന്റെത്.

87ാം മിനുട്ടില്‍ കോംറോണ്‍ ടര്‍സുനോവ് ആണ് ട്രാവുവിന്റെ ആശ്വാസ ഗോള്‍ നേടിയത്.
source http://www.sirajlive.com/2021/02/13/468584.html
إرسال تعليق