ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി യോജിച്ച സമയത്ത് പുനഃസ്ഥാപിക്കുമെന്ന് അമിത് ഷാ ലോക്‌സഭയില്‍

ന്യൂഡല്‍ഹി | യോജിച്ച സമയത്ത് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയെ അറിയിച്ചു. ജമ്മു കശ്മീര്‍ പുനഃസംഘാടന നിയമം സംബന്ധിച്ച ചര്‍ച്ചക്കിടെയായിരുന്നു അമിത് ഷായുടെ വാഗ്ദാനം. അതേസമയം, കോണ്‍ഗ്രസിനെ ഷാ കടന്നാക്രമിച്ചു.

കഴിഞ്ഞ 70 വര്‍ഷമായി കശ്മീരില്‍ എല്ലാ പ്രവര്‍ത്തനങ്ങളും പരാജയപ്പെട്ടതിന് കാരണം കോണ്‍ഗ്രസാണെന്നും എന്നിട്ടാണ് ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാറില്‍ നിന്ന് ഉത്തരങ്ങള്‍ തേടുന്നതെന്നും ഷാ വിമര്‍ശിച്ചു. കശ്മീരിന് സംസ്ഥാന പദവി നല്‍കുന്നതുമായി ബന്ധപ്പെട്ടല്ല ഈ ബില്ലെന്ന് മുമ്പ് പറഞ്ഞതാണ്. അത് ഇപ്പോഴും ആവര്‍ത്തിക്കുന്നുവെന്നും ഷാ പറഞ്ഞു.

17 മാസം മുമ്പാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്ര ഭരണ പ്രദേശമാക്കിയത്. തുടര്‍ന്ന് മാസങ്ങളോളം അടച്ചുപൂട്ടിയ നിലയിലായിരുന്നു ജമ്മു കശ്മീര്‍. മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കിയിരുന്നു.



source http://www.sirajlive.com/2021/02/13/468579.html

Post a Comment

أحدث أقدم