ഇന്ധന വില; കേന്ദ്രത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി | രാജ്യത്ത് ഓരോ ദിവസും കുതിച്ച് ഉയരുന്ന ഇന്ധന വില പിടിച്ച് നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാത്തതില്‍ പരോക്ഷ വിമര്‍ശനവുമായി ബി ജെ പി നേതാവും എം പിയുമായ സുബ്രഹ്മണ്യ സ്വാമി. ‘രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ. സീതയുടെ നേപ്പാളില്‍ 53 രൂപ. രാവണന്റെ ലങ്കയില്‍ 51 രൂപയും’ എന്നെയുഴതിയ ചിത്രം ട്വീറ്റ് ചെയ്താണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമര്‍ശനം.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയിലെ ഇന്ധനവില ക്രമാധീതമായി ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ചുള്ള ട്വീറ്റ് ഇതിനോടകം നിരവധി പേര്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്.

 

 



source http://www.sirajlive.com/2021/02/03/467229.html

Post a Comment

Previous Post Next Post