കശ്മീരില്‍ രണ്ട് പോലീസുകാരെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ ശ്രീനഗറില്‍ രണ്ട് പോലീസുകാരെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. ബഗത് ബര്‍സുല്ല മേഖലയിലെ ചായക്കടയില്‍ വെച്ചാണ് പോലീസുകാര്‍ കൊല്ലപ്പെട്ടത്. കോണ്‍സ്റ്റബിള്‍മാരായ സുഹൈല്‍, മുഹമ്മദ് യൂസുഫ് എന്നിവരാണ് കൊല്ലപ്പെട്ടത്.

വളരെ അടുത്തുവെച്ചാണ് പോലീസുകാരെ വെടിവെച്ചുകൊന്നത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭീകരരെ പിടികൂടുന്നതിനായി സുരക്ഷാ സൈനികര്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

അതീവ സുരക്ഷയുള്ള എയര്‍പോര്‍ട്ട് റോഡിലാണ് ബഗത് ബര്‍സുല്ല സ്ഥിതി ചെയ്യുന്നത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ശ്രീനഗറിലെ ഭക്ഷണശാലയിലുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്.



source http://www.sirajlive.com/2021/02/19/469380.html

Post a Comment

Previous Post Next Post