ഉദ്യോഗാര്‍ഥികളോട് നീതി കാട്ടിയത് യുഡിഎഫ്; പിണറായിക്ക് മറുപടിയില്ല: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം | പി എസ് സി നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെയെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫ് സര്‍ക്കാരാണ് ഉദ്യോഗാര്‍ഥികളോട് എന്നും നീതി കാട്ടിയത്. പകരം റാങ്ക് ലിസ്റ്റ് വരാതെ ഒറ്റ ലിസ്റ്റും റദ്ദാക്കിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

റാങ്ക് ലിസ്റ്റിലെ മുഴുവന്‍ പേര്‍ക്കും നിയമനം വേണമെന്നും കാലാവധി തീര്‍ന്ന ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്നും പറഞ്ഞ് നടക്കുന്ന സമരത്തിന് മമ്പില്‍ ഒരു മുന്‍ മുഖ്യമന്ത്രി തന്നെ വരുന്നത് ആശ്ചര്യം ഉണ്ടാക്കുന്നെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കാലഹരണപ്പെട്ട ലിസ്റ്റ് പുനരുജജീവിപ്പിക്കാന്‍ ഏത് നിയമമാണ് നിലവിലുള്ളതെന്നും എന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.ഉദ്യോഗാര്‍ഥികളുടെ മുന്നില്‍ മുട്ടിലിഴയേണ്ടത് ഉമ്മന്‍ചാണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.



source http://www.sirajlive.com/2021/02/17/469055.html

Post a Comment

Previous Post Next Post