നെയ്യാറ്റിന്‍കരയില്‍ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

തിരുവനന്തപുരം | കെ എസ് ഇ ബി അധികൃതര്‍ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച ആള്‍ മരിച്ചു. നെയ്യാറ്റിന്‍കര പെരുങ്കടവിള സ്വദേശി സനില്‍ ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സനില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി സനില്‍ മത്സരിച്ചിരുന്നു. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിലെ പകയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് പിന്നിലെന്നായിരുന്നു സനിലിന്റെ ആരോപണം.

എന്നാല്‍ മാസങ്ങളുടെ വൈദ്യുതി കുടിശ്ശികയുണ്ടെന്നും ലോക്ഡൗണിന് ശേഷം സനില്‍ ബില്ല് അടച്ചിട്ടില്ലെന്നുമാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്.



source http://www.sirajlive.com/2021/02/17/469053.html

Post a Comment

Previous Post Next Post