
മൂലമറ്റം പവര്‍ ഹൗസില്‍ പൊട്ടിത്തെറി. നാലാം നമ്പര്‍ ജനറേറ്ററിലെ ഓക്‌സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.ഇതേത്തുടര്‍ന്ന് ഇവിടെ വൈദ്യുതി ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.
അപകടത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി. ട്രാന്‍സ്‌ഫോമറിന്റെ സുരക്ഷാകവചം സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ചതായാണ് സൂചന.
അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ കെഎസ്ഇബി ശ്രമം ആരംഭിച്ചിട്ടുണ്ട്
source http://www.sirajlive.com/2021/02/06/467633.html
Post a Comment