ചണ്ഡിഗഡ് | ഹരിയാനയിലെ റോത്തക്കില്‍ ഗുസ്തി പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരിശീലന കേന്ദ്രത്തിന്റെ ഉടമ മനോജ്, ഭാര്യ സാക്ഷി, സതീഷ്, പ്രദീപ്, പൂജ എന്നിവരാണ് മരിച്ചത്. മനോജിന്റെ രണ്ടര വയസുള്ള മകനും പരുക്കേറ്റിട്ടുണ്ട്. മറ്റൊരു ഗ്രാമത്തിലെ ഗുസ്തി പരീശീലകന്‍ സുഖ്വേന്ദറിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. വെടിയുതിര്‍ത്തത് ഇയാളും സംഘവുമാണെന്നാണ് പ്രാഥമിക നിഗമനം.
source
http://www.sirajlive.com/2021/02/13/468565.html
إرسال تعليق