സിന്‍ഡിക്കേറ്റ് തീരുമാനം അനുസരിച്ചില്ല; കാലടി സര്‍വകലാശാല വകുപ്പ് അധ്യക്ഷനെതിരെ അച്ചടക്ക നടപടി

കൊച്ചി | കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ പരാതി ഉന്നയിച്ച വകുപ്പ് അധ്യക്ഷന്‍ ഡോ. പി വി നാരായണനെതിരെ അച്ചടക്ക നടപടി. സംസ്‌കൃത സാഹിത്യ വിഭാഗം മേധാവി സ്ഥാനത്ത് നിന്നാണ് നാരായണനെ മാറ്റിയത്. ഡിപ്പാര്‍ട്ട്‌മെന്റിലെ സീനിയര്‍ അധ്യാപിക കെ ആര്‍ അംബികയ്ക്കാണ് പകരം ചുമതല. എസ് എഫ് ഐ നേതാക്കള്‍ക്ക് വേണ്ടി വൈസ് ചാന്‍സലര്‍ പി എച്ച് ഡി പ്രവേശനം അട്ടിമറിച്ചെന്നായിരുന്നു നാരായണന്റെ പരാതി.

സിന്‍ഡിക്കേറ്റ് തീരുമാന പ്രകാരം റിസര്‍ച്ച് കമ്മിറ്റി തയ്യാറാക്കിയ ഷോര്‍ട്ട് ലിസ്റ്റ് തിരുത്തി നല്‍കാന്‍ വി സി വകുപ്പ് അധ്യക്ഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് വകുപ്പ് അധ്യക്ഷന്‍ അനുസരിച്ചില്ല. ഇതാണ് നടപടിയിലേക്ക് നയിച്ചത്. നാരായണനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് എസ് എഫ് ഐ മൂന്ന് ദിവസമായി ഉപവാസ സമരം നടത്തിവരികയായിരുന്നു. സര്‍വകലാശാലക്ക് താത്പര്യമുള്ളവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതിന് ഭീഷണി നേരിടുന്നതായി പി വി നാരായണന്‍ രജിസ്റ്റാര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.



source http://www.sirajlive.com/2021/02/20/469464.html

Post a Comment

Previous Post Next Post