
ജനങ്ങള്‍ അവരുടെ ജീവനും സുരക്ഷക്കുമായാണ് സമരം നടത്തുന്നത്. പ്രക്ഷോഭകര്‍ രാജ്യസ്നേഹികളാണ് കീടങ്ങളല്ലല്ലെന്ന് യെച്ചൂരി ട്വിറ്ററില്‍ പറഞ്ഞു. മോദി പാര്‍ലിമെന്റില്‍ നടത്തിയ കള്ളങ്ങള്‍ മാത്രമാണ്. ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും കര്‍ഷകര്‍ക്ക് ആരോഗ്യകരമായ പ്രതിഫലം നല്‍കിക്കൊണ്ട് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനു ഞങ്ങള്‍ എല്ലാവരും കര്‍ഷക പരിഷ്‌കാരങ്ങള്‍ തേടിയിട്ടുണ്ട്. പക്ഷേ ഇന്ത്യന്‍ കാര്‍ഷിക നശീകരണത്തിനും കര്‍ഷകരുടെ ഉന്‍മൂലനത്തിനും ക്രോണി കോര്‍പ്പറേറ്റുകള്‍ക്ക് നേട്ടമുണ്ടാക്കാനായും പ്രവര്‍ത്തിച്ചിട്ടില്ലെന്നും യെച്ചൂരി ഓര്‍മപ്പെടുത്തി. മൂന്ന് കരിനിയമങ്ങളും റദ്ദാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
തിങ്കളാഴ്ച രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് രാജ്യസഭയില്‍ മറുപടി നല്‍കവെയാണ് മോദിയുടെ വിവാദ പരാമര്‍ശം. രാജ്യത്ത് പ്രക്ഷോഭ ജീവി എന്ന പുതിയ വിഭാഗം ഉടലെടുത്തിരിക്കുന്നു. ഇവര്‍ക്ക് സമര നിക്ഷേപങ്ങളുണ്ട്. എല്ലാ മേഖലയിലും കര്‍ട്ടന് മുന്നിലു പിന്നിലും ഇവരുണ്ട്. എവിടെയും സമരം നടക്കുമ്പോള്‍ ഇവര്‍ വരും. ഇവരെ തിരിച്ചറിയണമെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം.
source http://www.sirajlive.com/2021/02/09/468066.html
إرسال تعليق