ഫ്രീടൗൺ | ആഫ്രിക്കയിലെ സിയെറ ലിയോണിൽ നിന്ന് മാർച്ച് 11ന് താൻ നാട്ടിലെത്തുമെന്ന് നിലന്പൂർ എം എൽ എ. പി വി അൻവർ. മാർച്ച് പത്തിന് സിയെറയിൽ നിന്ന് തിരിക്കും. തുടർന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റുമായി സജീവമാകുമെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത 1.38 മിനുട്ട് ദൈർഘ്യമുള്ള വീഡിയോയിലാണ് എം എൽ എ ഇക്കാര്യം അറിയിച്ചത്.
നേരത്തേ താൻ ജയിലിലാണെന്ന രാഷ്ട്രീയ എതിരാളികളുടെ പ്രചാരണത്തോട് പ്രതികരിച്ച് കഴിഞ്ഞ മാസമാദ്യം പി വി അൻവർ ഫേസ്ബുക്കിൽ തന്നെ വീഡിയോ ചെയ്തിരുന്നു. ഘാനയിലെ ജയിലിലാണെന്നായിരുന്നു പ്രചാരണം. എന്നാൽ താനുള്ളത് കാനയിലും കനാലിലുമല്ലെന്നും ആഫ്രിക്കയിലെ സിയെറ ലിയോണിലാണെന്നും അദ്ദേഹം പരിഹാസരൂപേണ അറിയിച്ചിരുന്നു. ഒരു ബിസിനസ് സംരംഭം തുടങ്ങാനാണ് ഇവിടെയെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പുതിയ വീഡിയോ കാണാം:<
/div>
/div>
source http://www.sirajlive.com/2021/03/03/470845.html
إرسال تعليق