കൊവാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിൽ 81 ശതമാനം ഫലപ്രാപ്തി കാണിച്ചതായി നിർമാതാക്കൾ

ന്യൂഡൽഹി | മൂന്നാ‌ ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ കൊവാക്സിൻ 81 ശതമാന‌ം ഫലപ്രാപ്തി കാണിച്ചതായി ഫാർസ്യൂട്ടിക്കൽ കമ്പനിയായ ഭാരത് ബയോടെക്. 25800 വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് പരീക്ഷണങ്ങൾ നടത്തിയതെന്നും രാജ്യത്തെ ഏറ്റവും വലിയ ക്ലിനിക്കൽ പരിക്ഷണമാണ് നടന്നതെന്നും കമ്പനി അവകാശപ്പെട്ടു. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ക്ലിനിക്കൽ പരീക്ഷണങ്ങൾ തുടരും.

സെറ‌ം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കൊവിഷീൽഡ് വാക്സിനൊപ്പം കൊവാക്സിനും അടിയന്തര ഉപേയാഗ അനുമതി നൽകിയിരുന്നു. മൂന്നാം ഘട്ട ട്രയൽ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഉപേയാഗിക്കാൻ അനുമതി നൽകിയതിനെ ചോദ്യം ചെയ്ത് ആരോഗ്യ രംഗത്തുള്ളവർ രംഗത്ത് വരികയും ചെയ്തിരുന്നു.



source http://www.sirajlive.com/2021/03/03/470835.html

Post a Comment

أحدث أقدم