
രണ്ട് ദിവസം മുമ്പാണ് 13 വയസ്സുകാരിയായ മകള്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന് കാന്‍പുര്‍ സ്വദേശി പോലീസില്‍ പരാതി നല്‍കിയത്. ഇതിനുപിന്നാലെ പ്രതികളുടെ കുടുംബത്തില്‍നിന്ന് പിതാവിന് ഭീഷണിയുണ്ടായിരുന്നു.ചൊവ്വാഴ്ച രാവിലെ മകളെ ആശുപത്രിയില്‍ വൈദ്യപരിശോധനക്കായി കൊണ്ടുപോയപ്പോഴാണ് ആശുപത്രിക്ക് മുന്നില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ കാന്‍പുര്‍ സ്വദേശി മരിച്ചത്. പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയവരാണ് അപകടമരണത്തിന് പിന്നിലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.
ബലാത്സംഗക്കേസിലെ മുഖ്യപ്രതിയായ ഗോലു യാദവിന്റെ പിതാവ എസ്‌ഐആണ്. സ,ംഭവത്തില്‍ ഗോലു യാദവിനെ അറസ്റ്റ് ചെയ്തെങ്കിലും ഇയാളുടെ കുടുംബം ഭീഷണിപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. അപകടം വരുത്തിയ വാഹനം ഇതുവരെ കണ്ടെത്തിയിട്ടില്ല.
പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടക്കുന്നതിനിടെ പിതാവ് ഒരു ചായ കുടിക്കാനായി പുറത്തുപോയിരുന്നു. അതിനിടെയാണ് ലോറി ഇടിച്ച് അപകടമുണ്ടായതെന്ന് കാന്‍പുര്‍ ജില്ലാ പോലീസ് മേധാവി പ്രീതിന്ദര്‍ സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു.
source http://www.sirajlive.com/2021/03/10/471528.html
Post a Comment