ഈജിപ്തില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 32 മരണം

കെയ്‌റോ |  ഈജിപ്തില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 32 പേര്‍ക്ക് ജീവഹാനി. ഈജിപ്തിലെ സൊഹാഗിലാണ് ദുരന്തം നടന്നത്. 36ലധികം ആംബുലന്‍സുകളാണ് സ്ഥലത്ത് എത്തിയത്. 66 പേര്‍ക്ക് പരുക്കേറ്റു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

അപകടത്തില്‍ മൂന്ന് കമ്പാര്‍ട്ട്‌മെന്റുകള്‍ തകര്‍ന്നു എന്നാണ് സൂചന. തകര്‍ന്നുകിടക്കുന്ന കമ്പാര്‍ട്ട്‌മെന്റുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെടുന്നുണ്ട്



source http://www.sirajlive.com/2021/03/27/473266.html

Post a Comment

Previous Post Next Post