ആഗോള കാലാവസ്ഥാ ഉച്ചകോടിയിലേക്ക് ലോകനേതാക്കളെ ക്ഷണിച്ച് ബൈഡന്‍

വാഷിംഗ്ടണ്‍ ഡിസി | ആഗോള കാലാവസ്ഥ ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ 40 ലോകനേതാക്കളെ ക്ഷണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.രണ്ട് ദിവസത്തെ ഉച്ചകോടി ഏപ്രില്‍ 22 മുതല്‍ 23 വരെ വെര്‍ച്വലായാണ് നടത്തുന്നത്. ഉച്ചകോടി നവംബറില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിലേക്കുള്ള ഒരു സുപ്രധാന നാഴികക്കല്ലായിരിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

മോദിക്കു പുറമേ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളദമീര്‍ പുടിന്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹൈഡ് സുഗ, ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റീന്‍ ട്രൂഡോ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് സൗദ്, ബ്രട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സ് തുടങ്ങിയ ലോകനേതാക്കളേയും ബൈഡന്‍ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.



source http://www.sirajlive.com/2021/03/27/473269.html

Post a Comment

Previous Post Next Post