നായ്പിഡോ | മ്യാന്‍മറില്‍ അട്ടിമറിയിലൂടെ ഭരണം പിടിച്ച സൈന്യം പ്രക്ഷോഭകാര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ 38 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ നയ്പിഡോ, മാണ്ഡല, യാങ്കൂണ്‍ എന്നിവിടങ്ങളിലാണ് സൈന്യം പ്രക്ഷോഭകാരികളെ തോക്ക് ഉപയോഗിച്ച് നേരിട്ടത്. പലര്‍ക്കും ഗുരുതരമായി പരുക്കേറ്റതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും ‘രക്തരൂഷിതമായ ദിനം’ എന്ന് സംഭവത്തെ ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ചു. ഭരണം സൈന്യം പിടിച്ചെടുത്തതോടെയാണ് മ്യാന്‍മറില്‍ പ്രക്ഷോഭം ശക്തമായത്.
ഇന്ത്യയടക്കം ഉള്ള രാജ്യങ്ങള്‍ പട്ടാള ഭരണത്തിന് എതിരെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ആയുധധാരികളുടെ സംഘടിതമായ ആക്രമണത്തെ സൈനികര്‍ ചെറുത്തുകൊണ്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും ഇവരുടെ ആക്രമണം കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ചിരുന്നു.
source
http://www.sirajlive.com/2021/03/04/470897.html
Post a Comment