
കിഫ്ബി യിലെ പരിശോധന എല്ലാ സീമകളു0 ലഘിച്ചു കൊണ്ടുള്ളതായിരുന്നു. ആവശ്യം അറിയിച്ചാല്‍ ഉടന്‍ രേഖകള്‍ ലഭിക്കുന്ന കിഫ്ബി യില്‍ മിന്നല്‍ പരിശോധന എന്തിനാണെന്നറിയില്ല. ആര്‍എസ്എസും യുഡിഎഫും കിഫ്ബിക്കെതിരായ നിലപാട് എടുക്കാന്‍ കാരണം നാട്ടില്‍ വികസനം നടക്കരുതെന്ന വാശി മാത്രമാണ്.
ഭക്ഷ്യകിറ്റ് മുടക്കാന്‍ പ്രതിപക്ഷ ശ്രമമുണ്ടായി. കിറ്റിന്റെ പിതൃത്വം കേന്ദ്രത്തിനാണെന്ന് സ്ഥാപിക്കാനാണ് സ0ഘപരിവാറിന്റെ ശ്രമം. തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ ആക്രമിക്കാന്‍ കിറ്റ് മുടക്കാന്‍ പ്രതിപക്ഷ0 ശ്രമിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പ്രതിപക്ഷ നേതാവ് ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്. സര്‍ക്കാര്‍ കിറ്റ് വിതരണം നടത്തുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടല്ല. വിഷു, ഈസ്റ്ററും വരുന്നത് തിരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടുന്ന അവസ്ഥയുണ്ട്. കിറ്റ് വഴി ജനങ്ങള്‍ സ്വാധീനക്കപ്പെടുമെന്ന തോന്നല്‍ ജനങ്ങളെ താഴ്ത്തി കെട്ടുന്നതിന് തുല്യമാണ്.
ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം തുടരുകയാണ്. അന്വേഷണം പൂര്‍ത്തിയായ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. കരാറുമായി ബന്ധപ്പെട്ട് നിലവില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
source http://www.sirajlive.com/2021/03/27/473293.html
Post a Comment