തിരുവനന്തപുരത്ത് നാല് മണ്ഡലങ്ങളില്‍ സിപിഎം-ബിജെപി ഡീല്‍: കെ മുരളീധരന്‍ എംപി

തിരുവനന്തപുരം |  തിരുവനന്തപുരത്ത് നാലു മണ്ഡലങ്ങളില്‍ സിപിഎം-ബിജെപി ഡീലെന്ന് എംപിയും നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ മുരളീധരന്‍. തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് പരസ്പര ധാരണയെന്നും മുരളീധരന്‍ പറഞ്ഞു.

തിരുവനന്തപുരത്തും നേമത്തും സിപിഎം ബിജെപിയെയും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും ബിജെപി സിപിഎമ്മിനെയും സഹായിക്കാമെന്നതാണ് ധാരണ. ഇരുകൂട്ടരുടെയും അവിശുദ്ധ ഡീലിനെ തുറന്നുകാട്ടുമെന്ന് കെ മുരളീധരന്‍ പറഞ്ഞു.

 



source http://www.sirajlive.com/2021/03/27/473291.html

Post a Comment

Previous Post Next Post